Saturday, November 3, 2012

ക്വ ട്ടേ ഷ ന്‍

എത്രകാലമായിങ്ങനെ 
നിന്റെ പിറകെ,
നീയോ.....? 

ഒടുക്കം ഞാന്‍ അതങ്ങ് 
ചെയ്തു......

ഒരു മഴ
വഴിനീളെ 
നിന്നെ പിന്തുടരുന്നുവെങ്കില്‍ 
സൂക്ഷിച്ചോ,
അതെന്റെ ക്വട്ടേഷനാ ...... 

ഒരു കാറ്റ് 
അറിയാത്ത ഭാവത്തില്‍ 
നിന്റെ തട്ടി കടന്നു 
പോവുന്നെങ്കില്‍ 
സൂക്ഷിച്ചോ,

അതും എന്റെ ക്വട്ടേഷനാ ... 

ഒരു വെയില്‍
വിലാസം ചോദിക്കാനെന്ന 
നാട്യത്തില്‍ 
നിന്നെ സമീപിക്കുന്നെങ്കില്‍ 
സൂക്ഷിച്ചോ,
എന്റെ ക്വട്ടേഷന്‍ തന്നെ ...

വഴിവക്കില്‍
തണല്‍ വിരിക്കാന്‍ എന്ന ഭാവത്തില്‍ 
നില്‍ക്കുന്ന 
ആ പൂമരം ഉണ്ടല്ലോ ?
എന്റെ ക്വട്ടേഷനാ .....

പാത മുക്കില്‍ 
തീറ്റ തേടാന്‍ എന്ന വ്യാജേന 
ചിറകു കുടഞ്ഞിരിക്കുന്ന 
മൈന കൂട്ടങ്ങള്‍ ഇല്ലേ ?
എന്റെ ക്വട്ടേഷനാ !

നിന്റെ ഉറക്കത്തിന്റെ 

ആളൊഴിഞ്ഞ കവലയില്‍ വെച്ച് 
അവര്‍ നിന്നെ വളയും

ഞാന്‍ കൊടുത്തയച്ച 
മൂര്‍ച്ചയുള്ള സ്വപ്ങ്ങള്‍ കൊണ്ട്
നിനക്കിട്ട് പണിയും

ഞെട്ടി എഴുന്നേല്‍ക്കുമ്പോള്‍
ചുറ്റിലും ചിതറിതെറിച്ചത്
എണ്ണി നോക്കണേ.... 
അന്‍പത്തിയൊന്നു റോസാപൂക്കള്‍ 
തന്നെ ഉണ്ടോയെന്ന്‍,.............

10 comments:

  1. സ്വപ്നക്കൊട്ടേഷന്‍

    ഇത് ഇഷ്ടപ്പെട്ടു കേട്ടോ

    ReplyDelete
  2. സമവാക്യം കൊള്ളാം. സമത്തിനപ്പുറം 51.

    ReplyDelete
  3. അമ്പത്തിയൊന്നു പണ്ട് മലയാളം അക്ഷരങ്ങളെ പ്രതിനീധികരിച്ചിരുന്നു. ഇന്നോ.. നല്ല കവിത

    ReplyDelete
  4. കവിത നന്നായി.ഈ അവസാനത്തെ അമ്പത്തിയൊന്നു എന്താ ?

    ReplyDelete
    Replies
    1. athu saamakaalika raashtreeyathile 51 vettinitt kittiya oru vett

      Delete
  5. 51 ROSAPOOKKAL .......... 51 VETTUKAL KOLLAM ..............

    ReplyDelete