Thursday, May 10, 2012

'വീണ' പൂവ്






ചോന്ന പൂവിനെ

ഇരുട്ടില്‍

കഴുത്തറത്തിട്ടത്

ആരായിരിക്കും ?



കാലില്‍ പുരണ്ട

പൂമ്പൊടിയുടെ തെളിവില്‍

പൂമ്പാറ്റയാണെന്ന് ...



ഇടയ്ക്കിടെ

വഴക്കിട്ടിരുന്നു വെന്ന

ദൃക്സാക്ഷി മൊഴിയില്‍

കാറ്റാണെന്ന്...



ഒരു കരിവണ്ട്

തണ്ടുകള്‍ക്കിടയിലൂടെ

പൂവിനെ ലക്ഷ്യമാക്കി

നീങ്ങിയിരുന്നുവേത്രേ !



ഇലകള്‍ ക്കടിയില്‍

അങ്ങിങ്ങ്

ഉറുമ്പിന്‍ പറ്റങ്ങള്‍

തമ്പടിച്ചിരുന്നുവെത്രേ !



പകല്‍ മുഴവന്‍

വെളുക്കെ ചിരിച്ച്

കൂടെ തന്നെ ഉണ്ടായിരുന്ന

വെയിലിനെ

അന്തിക്ക് ശേഷം

കാന്മാനില്ലത്രേ !





ചോന്ന പൂവിനെ

ഇരുട്ടില്‍

കഴുത്തറത്തിട്ടത്

ഇവര്‍ ആരുമല്ലാതെ

ആരായിരിക്കും ?

7 comments:

  1. ഒരു സി ബി ഐ അന്വേഷണം തന്നെ വേണമെന്ന് തോന്നുന്നു.

    ReplyDelete
  2. ആ വായുപുത്രൻ തന്നെയായിരിക്കും; ചത്തതു പൂവല്ലേ?

    ReplyDelete
  3. അനുമാനങ്ങള്‍ ഇഷ്ടം പോലെ..എന്നാലും ആരായിരിക്കും കഴുത്തറുത്തിട്ടത് ?

    ReplyDelete
  4. ഇനിയും പല ചുവന്ന പൂക്കള്‍ വിരിയും എന്നാശ്വസിക്കാം

    ReplyDelete
  5. ഇനീപ്പോ ആത്മഹത്യ ആണെങ്കിലോ??? :o

    ReplyDelete