Friday, November 25, 2011

ഓര്‍മ്മത്തെറ്റ്




ആകാശത്ത്
കൃഷ്ണ പരുന്ത് വട്ടം പറക്കുമ്പോള്‍
കൃഷ്ണ പാഹി...എന്ന്
കൈകൂപ്പണം .

പുഴുവിനെ ഉപദ്രവിക്കല്ലേ
മോനെ ...
ഏറ്റുമാന്നൂരപ്പന് എണ്ണയുമായുള്ള
പോക്കാ...

തെക്കേലെ കാഞ്ഞിരം വെട്ടിയാല്‍
പൊത്തിലെ മണിനാഗം
കോപിക്കില്ലേ ?

പടിഞ്ഞാറ്റയുടെ മുഖം മറയ്ക്കല്ലേ മക്കളെ ...
തേവരുടെ തേര് കാഴ്ച
അതിലൂടെയല്ലേ ...?

ഓര്‍മ്മയുടെ
കഞ്ഞിപ്പശ മുക്കിയ മല്ലില്‍
മറവിയുടെ വെറ്റിലക്കറ......

അച്ഛാ ...
ഈ മുത്തശ്ശിക്ക് ഭ്രാന്താ...?

7 comments:

  1. ഓര്‍മ്മയുടെ
    കഞ്ഞിപ്പശ മുക്കിയ മല്ലില്‍
    മറവിയുടെ വെറ്റിലക്കറ......

    ReplyDelete
  2. കവിത നന്നായിട്ടുണ്ട് കേട്ടോ... ആശംസകള്‍..

    ReplyDelete
  3. പ്രകൃതിയെ സംരക്ഷിക്കാന്‍ ഇങ്ങനെ എന്തെല്ലാം മുത്തശ്ശി വാക്കുകള്‍...നന്നായിട്ടുണ്ട് ആശംസകള്‍...

    ReplyDelete
  4. മുത്തശ്ശിയുടെ ഓരോ വിശ്വാസങ്ങളല്ലേ..?

    ReplyDelete
  5. അച്ഛാ ...
    ഈ മുത്തശ്ശിക്ക് ഭ്രാന്താ...?

    ReplyDelete
  6. അച്ഛാ ...
    ഈ മുത്തശ്ശിക്ക് ഭ്രാന്താ...?

    ReplyDelete