Tuesday, March 22, 2011

ട്രാക്കില്‍ കണ്ടത്




മുഖം നിറയെ
ചുവന്ന ചുട്ടി കുത്തിയിരിക്കുന്നു
സുന്ദരന്‍ !

ഇടത്തുകാല്‍ പറിച്ചെടുത്തു
എവിടെയാ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ?
കള്ളന്‍ !

കീശയായ കീശയൊക്കെ തപ്പിയിട്ടും
കിട്ടിയ നമ്പറില്‍ മുഴുവന്‍ വിളിച്ചിട്ടും
പിടിതരുന്നില്ല
സമര്‍ത്ഥന്‍ !

വലിയതൊക്കെ പറഞ്ഞു ഇറങ്ങിയതാവും
അതിലും വലിയതെന്തോ ചിന്തിച്ചു നടന്നുകാണും
മണ്ടന്‍ !


തിരഞ്ഞ് തിരഞ്ഞവര്‍
മോര്‍ച്ചറിയിലെത്താന്‍
രാത്രിയെങ്കിലും കഴിയില്ലേ ?

"അച്ഛാ" യെന്ന് മക്കളും
"ചേട്ടാ" യെന്ന് ഭാര്യയും
അലറി കരയുമ്പോള്‍
"പറ്റിച്ചേ " യെന്ന് പൊട്ടിച്ചിരിക്കണേ നിഷ്കളങ്കാ ... ..

12 comments:

  1. This comment has been removed by the author.

    ReplyDelete
  2. എനിക്കും തൊന്നാറുണ്ട് മനോജ് മരണത്തിലൂടെ പരസ്പരം പറ്റിക്കുകയാണെന്ന്. എവിടെയോ ഒരു പരിഹാസച്ചിരി കേല്‍ക്കുന്നില്ലെ എന്ന്....
    കവിത നന്നായി ആശംസകള്‍

    ReplyDelete
  3. ഇവിടെ ഒക്കെ ഉണ്ടല്ലേ ചേച്ചി....നന്ദി ...........

    ReplyDelete
  4. തിരഞ്ഞ് തിരഞ്ഞവര്‍
    മോര്‍ച്ചറിയിലെത്താന്‍
    രാത്രിയെങ്കിലും കഴിയില്ലേ ?


    നന്നായിട്ടുണ്ട് സുഹൃത്തേ....

    ReplyDelete
  5. തിരഞ്ഞു പിടിച്ച് എത്തിയതോ മോർച്ചറിയിലേക്ക്....നന്നായി!

    ReplyDelete
  6. പറയതെ പോകുന്ന ഈ നിഷ്കളങ്കത്വം
    അത്ര രസമുള്ള ഒരേര്‍പ്പാടല്ലല്ലോ.
    നന്നയെഴുതി

    ReplyDelete
  7. സ്നേഹിതാ ..കിടിലം.
    പുതിയ കവിതകള്‍ പ്രതീക്ഷിച്ചിരിക്കുന്നു.
    ആശാംസകള്‍

    ReplyDelete
  8. പുതിയൊരു ശൈലി, കവിത അനുഭവിപ്പിച്ചു.

    ReplyDelete
  9. നന്ദി..........എല്ലാര്ക്കും

    ReplyDelete
  10. ക്രൂരമായ തമാശയാണ് മരണം എന്ന് കവിത വായിച്ചപ്പോള്‍ അറിയാതെ ഓര്‍ത്തുപോയി.
    ആശംസകള്‍..........

    ReplyDelete
  11. ഹായ്! മനുവേട്ട ഞാന്‍ വിനയന്‍ ബ്ലോഗില്‍ പുതിയ ആളാണ് ഞാന്‍ വായിച്ചു എല്ലാ മംഗളങ്ങളും നേരുന്നു
    തുടര്‍ന്നും പ്രതീഷിക്കുന്നു. സ്നേഹത്തോടെ വിനയന്‍

    ente blog

    (radiancev.blogspot.com )time kitiyal nokanm ippo thudangiyathe ullu..bye.....

    ReplyDelete
  12. aathmavine polum murivelpikkunu e kavitha...

    ReplyDelete